Skip to main content
..

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ. ഐ. പി. ആര്‍ എട്ട് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

  പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ. ഐ. പി. ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 10, 27, 28, തിരുവല്ല നഗരസഭയിലെ വാര്‍ഡ് ആറ്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ട് ശതമാനത്തിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണം. ഓഗസ്റ്റ് 29ന് ഞായറാഴ്ച ജില്ലയില്‍ ലോക്ക്ഡൗണ്‍ ആയിരിക്കും

date