Skip to main content

തൃശ്ശൂര്‍ ജില്ലയില്‍  3,865 പേര്‍ക്ക് കൂടി കോവിഡ്, 2,517 പേര്‍ രോഗമുക്തരായി.

 

 

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (25/08/2021) 3,865 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,517 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  9,790 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,88,379 ആണ്. 3,76,686 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.40% ആണ്.

 

      ജില്ലയില്‍ ബുധനാഴ്ച്ച   സമ്പര്‍ക്കം വഴി 3,846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

 

   രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 243 പുരുഷന്‍മാരും 238 സ്ത്രീകളും         10 വയസ്സിനു താഴെ 107 ആണ്‍കുട്ടികളും 122 പെണ്‍കുട്ടികളുമുണ്ട്.

 

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ - 

 

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 240

വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 457

സര്‍ക്കാര്‍ ആശുപത്രികളില്‍ - 335

സ്വകാര്യ ആശുപത്രികളില്‍ - 547

വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 545

 

കൂടാതെ 3,801 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.         

3,061 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍ ആശുപത്രിയിലും  2,735 പേര്‍ വീടുകളിലുമാണ്. 

     

 

17,258 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,909 പേര്‍ക്ക്      ആന്‍റിജന്‍ പരിശോധനയും, 7,113 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും,            236 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,900,97 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,556 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,05,645 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. 

          പൂമല, ഒരുമനയൂര്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, മുണ്ടൂര്‍, തോളൂര്‍, വെളളത്തോള്‍ നഗര്‍, പാഞ്ഞാള്‍ എന്നിവിടങ്ങളില്‍ നാളെ (26/08/2021) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി  ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

 

                         ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

 

 

വിഭാഗം        ഫസ്റ്റ് ഡോസ്     സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍        49,744           41,840

മുന്നണി പോരാളികള്‍  39,757            27,373

18-44 വയസ്സിന് ഇടയിലുളളവര്‍         5,50,866                  51,872

45 വയസ്സിന് മുകളിലുളളവര്‍   10,83,909             5,25,436

ആകെ 17,24,276             6,46,521

 

date