Skip to main content

സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണം: പ്രൊപ്പോസൽ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറുടെ നിയന്ത്രണത്തിൽ  പ്രവർത്തിക്കുന്ന വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. മോഡൽ റസിഡൻഷ്യൽ സ്‌ക്കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് നൽകേണ്ടത്. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് പ്രൈസ് സോഫ്ട്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10ന് വൈകിട്ട് നാല് മണി. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് സെപ്റ്റംബർ ഏഴിന് രാവിലെ 11.30 ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0471-2304594.
പി.എൻ.എക്‌സ്. 2941/2021

date