Skip to main content

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്; ഹരിത കര്‍മ സേനയെ പുനഃസംഘടിപ്പിച്ചു

 

ആലപ്പുഴ: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാനായി അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയെ പുനഃസംഘടിപ്പിച്ച് വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കുമുള്ള ഹരിതകർമ്മസേനയെയാണ് പുനഃസംഘടിപ്പിച്ചത്. 

ഹരിത കർമ സേന അംഗങ്ങൾക്ക് പ്രത്യേക യൂണിഫോമും സുരക്ഷാ സംവിധാനങ്ങളും പഞ്ചായത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി പഞ്ചായത്ത് പരിധിയിലെ അയ്യായിരത്തിലധികം വീടുകളിൽനിന്നും കടകളിൽ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ കവിത പറഞ്ഞു.

date