Skip to main content

സി സി ടി വികൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ഉടൻ ആരംഭിക്കും ;  എം എസ് അരുൺകുമാർ എം എൽ എ

 

ആലപ്പുഴ : മാവേലിക്കര നഗരസഭ, തഴക്കര ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം. എസ്. അരുൺകുമാർ എം എൽ എ അറിയിച്ചു. എം എൽ എ യുടെ നിയമസഭ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ വിനിയോഗിച്ചാണ് മണ്ഡലത്തിലെ 16 സ്ഥലങ്ങളിൽ സി സി ടി വി സ്ഥാപിക്കുന്നത്. മാവേലിക്കര മുനിസിപ്പാലിറ്റി, തഴക്കര ഗ്രാമപഞ്ചായത്ത്‌, മാവേലിക്കര പോലിസ് സ്റ്റേഷൻ, കേബിൾ ടി വി നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
പുതിയകാവ്, പ്രായിക്കര, മിച്ചൽ ജങ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി ജങ്ഷൻ, ബുദ്ധ ജങ്ഷൻ, കോടതി ജങ്ഷൻ, റെയിൽവേ ജങ്ഷൻ, പുളിമൂട്ടിൽ പാലം, തട്ടാരമ്പലം, കരയംവട്ടം, പൈനുംമൂട്, ചാക്കോപ്പാടം, കൊല്ലകടവ് പാലം, കൊച്ചാലുംമൂട്, മാങ്കാകുഴി എന്നിവിടങ്ങളിലാണ് സി സി ടി വി സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എം. എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ. വി. ശ്രീകുമാർ, തഴക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷീബ സതീഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഗോപിക, സി ഐ ശ്രീജിത്ത്‌, കേബിൾ നെറ്റ്‌വർക്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date