Skip to main content

ക്ഷീരകർഷക ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ  ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

 

ആലപ്പുഴ : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച സമ്പൂർണ്ണ അംഗത്വ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു.

അരൂർ ഗ്രാമപഞ്ചായത്ത് എൻ.എസ്.എസ് കരയോഗം ഹാളിൽ  സംഘടിപ്പിച്ച ചടങ്ങിൽ അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. പി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ ധനസഹായവും ലഭിക്കുന്നതിന് അവസരം ഒരുക്കുക  എന്ന ലക്ഷ്യത്തോടെയാണ് കേരള ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ സമ്പൂര്‍ണ്ണ അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചത്. ജില്ലകളിലെ ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

date