Skip to main content

സാമൂഹ്യ വനവല്‍ത്ക്കരണ വിഭാഗം സ്ഥിരം നഴ്സറി ഉദ്ഘാടനം 27 ന്

ജില്ലയില്‍ മുഴുവനായും വിതരണം ചെയ്യുന്നതിന് ഉന്നത ഗുണനിലവാരമുള്ള വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വര്‍ഷം മുഴുവനും തൈ ലഭ്യമാക്കുന്നതിനുമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം ബേളയില്‍ ഒരുക്കിയ സ്ഥിരം നഴ്‌സറി ആഗസ്റ്റ് 27 ന് ഉച്ചയ്ക്ക് രണ്ടിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തൈകളുടെ ഉത്പാദനവും പരിചരണവും ശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും സസ്യജാലങ്ങളെപ്പറ്റി ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അവോബോധം സൃഷ്ടിക്കുന്നതിനുമായാണ് സ്ഥിരം നഴ്‌സറി തയ്യാറാക്കിയത്.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

date