Skip to main content

സോളാർ പവർ പ്ലാൻ്റ്;  സ്ഥാപനങ്ങൾക്ക്  അപേക്ഷിക്കാം

 

കോട്ടയം ജില്ലയിലെ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിൽ സോളാർ പവർ പ്ലാന്‍റ് സ്ഥാപിക്കുന്നതിന്  അനെർട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ നൽകാം. പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള തുകയുടെ പത്ത് ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനെർട്ട് ജില്ലാ ഓഫീസിൽ നൽകണം. ഫോൺ :  0481 - 2575007, 9188 119405

date