Skip to main content

ദേശീയ നേത്രദാന പക്ഷാചരണം;വെബിനാര്‍ നടത്തി

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും വെബിനാറും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.കെ.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ.ജെയ്സി തോമസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡോ.എസ്.അപര്‍ണ, ഡോ.അശ്വതി ഗോപാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാംദാസ് എ.വി സ്വാഗതവും ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ ആശാലത.ജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വെബിനാറില്‍ നീലേശ്വരം താലൂക്ക് ആശുപത്രി ഒപ്റ്റോമെട്രിസ്റ്റ് അജീഷ്‌കുമാര്‍ ക്ലാസെടുത്തു.

date