Skip to main content

മടിക്കൈ ഗവ. ഐ.ടി.ഐ പ്രവേശനം

മടിക്കൈ ഗവ.ഐ.ടി.ഐ യില്‍ 2021-22വര്‍ഷത്തേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള  വെല്‍ഡര്‍,   രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി  ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം.  അപേക്ഷകള്‍  ഓണ്‍ലൈനായി http://itiadmissions.kerala.gov.in ലൂടെ സെപ്റ്റംബര്‍ 14 വരെ  സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മടിക്കൈ ഗവ.ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍:04672240282.

date