Skip to main content

ജില്ലയിൽ 8,34,960 പേർ ഓണക്കിറ്റ് വാങ്ങി

* ഓണക്കിറ്റും റേഷനും ഓഗസ്റ്റ് 31 വരെ ലഭിക്കും

 

ജില്ലയിൽ ഇതുവരെ 8,34,960 റേഷൻ കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ് വാങ്ങിയതായി ജില്ലാ സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണിക്കൃഷ്ണ കുമാർ അറിയിച്ചു. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും ഓണക്കിറ്റ് വിതരണവും ഓഗസ്റ്റ് 31ന് അവസാനിക്കുന്നതിനാൽ അർഹരായവർ ഉടൻ ഇവ കൈപ്പറ്റണമെന്നും അദ്ദേഹം അറിയിച്ചു.

 

ഓണക്കറ്റ് വാങ്ങിയവരിൽ 56,972 കാർഡ് ഉടമകള് എ.എ.വൈ. വിഭാഗത്തിലും 3,86,944 പേർ പി.എച്ച്.എച്ച്. വിഭാഗത്തിലും 2,20,601 പേർ നോൺ സബ്‌സിഡി വിഭാഗത്തിലും 1,70,443 പേർ സ്റ്റേറ്റ് സബ്‌സിഡി വിഭാഗത്തിലുള്ളവരുമാണ്. ആശ്രമങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയിടങ്ങളിൽ നാലു പേർക്ക് ഒന്ന് എന്ന കണക്കിലും ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. 

 

ഈ മാസം ഇതുവരെ ജില്ലയിൽ 85 ശതമാനം കാർഡ് ഉടമകൾ റേഷൻ വാങ്ങിയതായും സപ്ലൈ ഓഫിസർ അറിയിച്ചു.

date