Skip to main content

മൈലക്കര - മണ്ഡപത്തിൻകടവ് പേരെക്കോണം റിങ് റോഡ് നവീകരണത്തിന് 10 കോടി

കള്ളിക്കാട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന മൈലക്കര -മണ്ഡപത്തിൻകടവ് പേരെക്കോണം റിങ് റോഡ് നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചതായി സി.കെ. ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. റോഡ് നവീകരണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും ടെൻഡർ നടപടികൾ അടക്കമുള്ളവ അതിവേഗം ആരംഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു. പ്രാരംഭ നടപടികളുടെ ഭാഗമായി എംഎൽഎ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം റോഡ് സന്ദർശിച്ചു. 

date