Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി എൽ.ബി.എസ്. ഡയറക്ടർ അറിയിച്ചു. www.lbscentre.kerala.gov.in   എന്ന വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റ് ലഭിക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 12 മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.

date