Skip to main content

ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം  വീണ്ടും 2000 കടന്നു; ടി.പി.ആർ. 18.55 %

 

-വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2188 പേർക്ക്
-1230 പേർക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. വെള്ളിയാഴ്ച (ഓഗസ്റ്റ് 27) 2188 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1230 പേർ രോഗമുക്തരായി. ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് 18.55 ആയി ഉയർന്നു. 
2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 2,45,263 പേർ രോഗമുക്തരായി.10,858 പേർ ചികിത്സയിലുണ്ട്.

234 പേർ കോവിഡ് ആശുപത്രികളിലും 1735 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6357 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 308 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1820 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2440 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 20,032 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 11,789 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.

17.58 ലക്ഷം ഡോസ് വാക്‌സിൻ നൽകി

ആലപ്പുഴ: ജില്ലയിൽ ഇതുവരെ 17,58,723 ഡോസ് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 12,68,961 പേർ ആദ്യ ഡോസും 4,89,762 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 17,600 ഡോസ് വാക്‌സിൻ ജില്ലയിൽ സ്‌റ്റോക്കുണ്ട്.
 

date