Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ): സ്‌പെഷ്യൽ അലോട്ട്‌മെന്റ് 31 ന്

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 ലെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും.  റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ   www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പുതിയ ഓപ്ഷനുകൾ ആഗസ്റ്റ് 31  ഉച്ചയ്ക്ക് 12 നകം സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയവർ  മാറ്റം ആവശ്യമുണ്ടെങ്കിൽ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള അലോട്ട്‌മെന്റ്  31 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്‌സ്. 2952/2021

date