Post Category
ഭൂമി വിട്ടുനല്‍കി: താനാളൂര്‍ ആലിന്‍ചുവട് നിവാസികള്‍ക്ക് യാത്രാസൗകര്യമൊരുങ്ങുന്നു
താനാളൂര്‍ പഞ്ചായത്ത് 17-ാംവാര്‍ഡായ ആലിന്‍ചുവട് നിവാസികള്‍ക്ക് സ്ഥിരം
യാത്രാസൗകര്യമൊരുങ്ങുന്നു. റോഡ് നിര്‍മിക്കുന്നതിനായി ത്രീസ്റ്റാര്‍
ചന്ദ്രന്റെ കുടുംബം സ്ഥലം വിട്ടുനല്‍കി. കായിക വകുപ്പ് മന്ത്രി വി.
അബ്ദുറഹ്മാന് സ്ഥലത്തിന്റെ രേഖകള്‍ ചന്ദ്രേട്ടന്റെ മക്കളായ പുല്ലാട്ട് സുരേഷ്, സുമേഷ്, സുനീഷ് എന്നിവരില്‍ നിന്ന്
ഏറ്റുവാങ്ങി.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറസാഖ്,
വെള്ളിയത്ത് അബ്ദുല്‍ സലാം, തറയില്‍ മൊയ്തുട്ടി, വെട്ടംപൂളക്കല് ഹനീഫ,കക്കോടി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ഈ റോഡിന് ത്രീസ്റ്റാര്‍ ചന്ദ്രേട്ടന് സ്മാരക റോഡ് എന്ന് നാമകരണം ചെയ്യാന്‍ ഇതിനകം തന്നെ
പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. റോഡ് കോണ്‍ക്രീറ്റ്
ചെയ്യുന്നതിനായി ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
date
- Log in to post comments