Skip to main content

ആസാദി കാ അമൃത് മഹോത്സവ് ഹെറിറ്റേജ് വാക് 26 ന് പയ്യന്നൂരില്‍

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹെറിറ്റേജ് വാക് സംഘടിപ്പിക്കുന്നു. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഇന്ത്യാ ടൂറിസം കൊച്ചി ഓഫീസാണ്  സ്വാതന്ത്ര്യ സമര ചരിത്ര പ്രാധാന്യമുള്ള പയ്യന്നൂരിലെ വിവിധ സ്ഥലങ്ങളിലേക്ക് ഹെറിറ്റേജ് വാക് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര സംരംഭമായ കവ്വായി സ്റ്റോറീസുമായി ചേര്‍ന്നാണ് പരിപാടി. ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി മാവിന്‍ ചുവട്ടില്‍ ആരംഭിക്കും.  ഇന്ത്യ ടൂറിസം ഉദ്യോഗസ്ഥരും ടൂറിസം രംഗത്തെ പ്രമുഖരും പങ്കെടുക്കും. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുക

date