Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 25-08-2021

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം
 

ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ജനറല്‍ രജിസ്‌ട്രേഷനും കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും നടത്തണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ടും, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റും സ്‌കാന്‍ ചെയ്ത് വിദ്യാര്‍ഥികളുടെ സ്വന്തം ഇ മെയില്‍ ഐഡി യില്‍ നിന്നും  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ plusonekannurdsc21@gmail.com എന്ന മെയിലിലേക്ക് അയക്കണം.  ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശോധിച്ചശേഷം  സ്‌കോര്‍ കാര്‍ഡ് തയ്യാറാക്കും. സ്‌കോര്‍ കാര്‍ഡ് വിദ്യാര്‍ഥിയുടെ ഇ മെയിലിലേയ്ക്ക് തിരികെ അയക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി സൈറ്റില്‍ കയറി സ്‌കൂള്‍ ഓപ്ഷന്‍ നല്‍കാം.  ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ മൂന്നിനകം സമര്‍പ്പിക്കണം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി പരിഗണിക്കൂ.  ജില്ലാ/സംസ്ഥാന കായിക അസോസിയോഷനുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വ്വറുടെ ഒപ്പ് നിര്‍ബന്ധമാണ്. ഫോണ്‍: 9947589546, 9562207811, 9447077474, 2700485.

ബി വോക്ക് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹികേന്ദ്രം കമ്മ്യൂണിറ്റി കോളേജില്‍ 2021 വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ടിത ബി വോക്ക് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകരിച്ച മൂന്ന് വര്‍ഷ ബി വോക്ക് ഡിഗ്രി കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യുണിക്കേഷന്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രാഫിക് ആന്റ് ഇമേജിങ്ങ് ടെക്‌നോളജി, ടൂറിസം ആന്റ് സര്‍വ്വീസ് ഇന്‍ഡസ്ട്രി എന്നിവയിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ http://pvccmaheadm.samarth.edu.iി എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2332622, 9207982622.

പരിശോധനക്ക് വിധേയരാവണം

ആഗസ്ത് 24ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായ ആറു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ  രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടാവുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന്് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു

ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച്(സെപ്തംബര്‍ എട്ട്) ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ അന്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള തുല്യത പഠിതാക്കള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്നതാണ് വിഷയം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ മൂന്നിനകം നേരിട്ടോ പോസ്റ്റലായോ ഇമെയില്‍ വഴിയോ എന്‍ട്രികള്‍ അയക്കണം. വിലാസം ജില്ലാ സാക്ഷരതമിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍. ഇ മെയില്‍ knr.literacy@gmail.com.

ആഗസ്തിലെ റേഷന്‍ വിതരണം 31 വരെ

ആഗസ്ത് മാസത്തെ റേഷന്‍ വിതരണ തീയ്യതിയില്‍ മാറ്റമില്ലാത്തതിനാല്‍ എല്ലാ റേഷന്‍ കാര്‍ഡുടമകളും 2021 ആഗസ്തിലെ  റേഷന്‍ സാധനങ്ങളും ഓണക്കിറ്റും ആഗസ്ത് 31നകം വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

ക്വട്ടേഷന്‍ ക്ഷണിച്ചു

മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് ഈ വര്‍ഷം കുമ്മായവും നീറ്റുകക്കയും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 31 രാവിലെ 11 മണി. ഫോണ്‍: 0497 2721168.

അപേക്ഷ ക്ഷണിച്ചു

നെരുവമ്പ്രം അപ്ലൈഡ്‌സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍ & ബി.എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ http://www.ihrdadmissions.org  വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കും ഫീസിളവുണ്ട്. അപേക്ഷകള്‍ ആഗസ്ത് 31നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡി വെബ്‌സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 0497 2877600, 8547005059, 9605228016.

സ്വര്‍ണ്ണമാല ലേലം ചെയ്യുന്നു

 കണ്ണൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപത്തു നിന്നും കളഞ്ഞു കിട്ടിയ 12 ഗ്രാം വരുന്ന സ്വര്‍ണ്ണമാല അവകാശികള്‍ എത്താത്തതിനാല്‍ ലേലം ചെയ്യുന്നു. സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിലുള്ള മാലയ്ക്ക് വരുന്ന 30 ദിവസത്തിനുള്ളില്‍ അവകാശവാദം ഉന്നയിച്ച് ആരും എത്താത്ത പക്ഷം ലേല നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

എംബിഎ ഓണ്‍ലൈന്‍ അഭിമുഖം

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനോജ്‌മെന്റില്‍ (കിക്മ) മൂന്ന്് വര്‍ഷത്തെ എംബിഎ (ഫുള്‍ ടൈം) അഭിമുഖം വെള്ളി (ആഗസ്ത് 27) 10 മണി മുതല്‍ 12.30 വരെ ഓണ്‍ലൈനായി നടക്കും.  ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും കെ-മാറ്റ്, സി മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വകലാശാല നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള ലിങ്ക് https://meet.google.com/syd-chju-zci?hs=224 കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicmakerala.in സന്ദര്‍ശിക്കുക. ഫോണ്‍: 8547618290

ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ നഴ്‌സിംഗ് സ്‌കൂളില്‍ ഈ വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ എടുത്ത് പ്ലസ് ടു ,തത്തുല്യ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ പ്ലസ്ടു പാസായവരെ പരിഗണിക്കും. അപേക്ഷകര്‍ ഡിസംബര്‍ 31ന് 17 വയസില്‍ കുറയാനോ 27 വയസില്‍ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷം, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും, പട്ടികജാതിയില്‍ നിന്നും പ്രായപൂര്‍ത്തിയായ ശേഷം മതം മാറിയവര്‍ക്കും, അവരുടെ മക്കള്‍ക്കും അഞ്ച് വര്‍ഷം എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ,അപേക്ഷാഫീസ് (എസ് സി / എസ് ടി - 75 രൂപ, മറ്റു വിഭാഗങ്ങള്‍ - 250 രൂപ) 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ എന്നിവ സഹിതം സെപ്തംബര്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം

date