Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മത്സ്യവകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തില്‍ 
മത്സ്യ തീറ്റകള്‍ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറങ്ങള്‍ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന്  ലഭിക്കും. ദര്‍ഘാസിനൊപ്പം നിരതദ്രവ്യം കൊടുങ്ങല്ലൂരില്‍ മാറ്റിയെടുക്കാവുന്ന
ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, റീജണല്‍ ഷ്രിമ്പ് ഹാച്ചറി, അഴീക്കോട് എന്ന പേരിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കേണ്ടത്. ദര്‍ഘാസ് സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ സപ്ലൈ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പേര്, 
ദര്‍ഘാസ് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. സെപ്റ്റംബര്‍ 7 വൈകുന്നേരം 5 മണിക്ക് മുന്‍പായി ദര്‍ഘാസുകള്‍ ഓഫീസില്‍ ലഭിക്കണം.
ഫോണ്‍ 0480-2819698. ഇമെയില്‍- rsh.azhikode@gmail.com

date