Skip to main content

ധനസഹായം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ - എം ഐ ഡി എച്ച് പദ്ധതിയുടെ കീഴില്‍ തൃശൂര്‍ ജില്ലയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും തരം തിരിക്കുന്നതിനും പാക്കിങ്ങിനും വിപണനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35% മുതല്‍ 50% വരെ ധനസഹായം നല്‍കുന്നു.
പായ്ക്ക്ഹൗസ്, സംയോജിത പായ്ക്ക് ഹൗസ്, മൊബൈല്‍ ഫ്രീ കൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം (സ്റ്റേജിംങ്) റീഫര്‍ വാന്‍, കണ്ടെയ്‌നര്‍, പ്രൈമറി/ മൊബൈല്‍/മിനിമല്‍ പ്രോസസിംഗ് യൂണിറ്റ്, കൂണ്‍ വിത്തുല്‍പാദന യൂണിറ്റുകള്‍ എന്നിവയ്ക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ /കര്‍ഷക സംഘങ്ങള്‍ അതത് സ്ഥലങ്ങളിലെ കൃഷിഭവനുമായി സെപ്റ്റംബര്‍ 6നകം ബന്ധപ്പെടണം.

date