Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് ജൈവ ധാതു ലവണ മിശ്രിതം വിതരണം ചെയ്തു

ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് ജൈവ ധാതുലവണ മിശ്രിതം വിതരണം ചെയ്തു. നഗരസഭയിലെ 180 ക്ഷീര കര്‍ഷകര്‍ക്കുള്ള ജൈവ ധാതുലവണ മിശ്രിതങ്ങളുടെ വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജാ പ്രശാന്ത് നിര്‍വഹിച്ചു. നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം ചെലവിട്ടാണ് ഓര്‍ഗാനിക് മിനറല്‍ മിക്‌സ്ച്ചര്‍ വാങ്ങിയത്. 

നഗരസഭ പരിധിയില്‍ ആകെ 530 പശുക്കളാണ് നിലവിലുള്ളത്. പശു ഒന്നിന് 2 കിലോ ലവണ മിശ്രിതം വീതം നല്‍കും. നഗരസഭ ഉപാധ്യക്ഷന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ എ വി മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, കൗണ്‍സിലര്‍മാരായ എം ആര്‍ രാധാകൃഷ്ണന്‍, ബേബി ഫ്രാന്‍സിസ്, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ രഞ്ജി ജോണ്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജി. ഷര്‍മിള, സെക്രട്ടറി കെ ബി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു. 

date