Skip to main content

ചാലക്കുടി ഐ ടി ഐയിൽ സീറ്റൊഴിവ് 

ചാലക്കുടി ഗവൺമെന്റ് വനിതാ ഐടിഐ 2021 -22 വർഷത്തെ പ്രവേശനത്തിന് ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇന്റീരിയർ ഡിസൈനിങ് ആന്റ് ഡെക്കറേഷൻ, ഫാഷൻ ഡിസൈനിങ് ആന്റ് ടെക്നോളജി, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.itiadmissions.kerala.gov.in എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 14. കൂടുതൽ വിവരങ്ങൾക്ക് 0480 2700816, 9995011450.

date