Skip to main content

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ജൂണ്‍ 29ലെ 26-ാം നമ്പര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് പരീക്ഷക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസണ്‍സിംഗ് ബോര്‍ഡ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരത്തിനും വെബ്‌സൈറ്റ്: www.ceikerala.gov.in ഫോണ്‍: 0477 2252229. 

date