Skip to main content

മെഡിക്കല്‍ കോളേജിലെ ഓട്ടിസം സെന്ററിലേക്ക്  റെഫ്രിജറേറ്റഡ് വാട്ടര്‍ ഡിസ്പെന്‍സര്‍ കൈമാറി

 

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആര്‍.ഇ.ഐ.സി. ഓട്ടിസം സെന്ററിലേക്ക് ഐ.എം.എ. ആലപ്പുഴ ശാഖ റെഫ്രിജറേറ്റഡ് വാട്ടര്‍ ഡിസ്പെന്‍സര്‍ കൈമാറി. ഐ.എം.എ. പ്രസിഡന്റ് ഡോ.എ.പി. മുഹമ്മദില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ്ജ് ഏറ്റുവാങ്ങി. സെക്രട്ടറി ഡോ. മനീഷ് നായര്‍, ഓട്ടിസം നോഡല്‍ ഓഫീസര്‍ ഡോ. പി.ആര്‍. ശ്രീലത, ഡോ. മദനമോഹന്‍ നായര്‍, ഡോ. കെ. നാസര്‍, ഡോ. സിറില്‍ റൊസാരിയോ, ഡോ. നോനാം ചെല്ലപ്പന്‍, ആര്‍.ഇ.ഐ.സി. മാനേജര്‍ ലിനി ഗ്രിഗറി തുടങ്ങിയവര്‍ പങ്കെടുത്തു.

date