Skip to main content

കോവിഡ് പ്രതിരോധം; വാക്‌സിനേഷനും പരിശോധനകളും വര്‍ദ്ധിപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പെരിനാട് 21757 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭ്യമാക്കി. ഡി.സി.സിയില്‍ 22 പേരാണ് ചികിത്സയിലുള്ളത്. 14915 കോവിഡ് പരിശോധനകള്‍ നടത്തി.
വിളക്കുടിയില്‍ 19011 പേര്‍ക്ക് വാക്സിന്‍ നല്‍കി. 38 രോഗികളാണ് സി.എഫ്. എല്‍.ടി.സിയില്‍ ഉള്ളത്. നാലു വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണ്‍ പരിധിയിലാണ്. സ്‌പെഷ്യല്‍ ഓഫീസറുടെയും നോഡല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ പരിശോധനകള്‍ വ്യാപകമാക്കി.
ചിറക്കരയില്‍ 13304 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി. ഇതില്‍ 3567 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. 52 പേരാണ് ഡി.സി.സിയില്‍ ചികിത്സയിലുള്ളത്.

(പി.ആര്‍.കെ നമ്പര്‍.2276/2021)

 

date