Skip to main content

റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാന്‍ തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിക്കാം

 

സംസ്ഥാന ഭക്ഷ്യ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡില്‍ തെറ്റുകളുണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍ , വിലാസം,) തിരുത്തുന്നതിനും മരണപ്പെട്ടവരെ നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നല്‍കണം. ഫോണ്‍ 0491 2505541

date