Skip to main content

3.3 ലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്ത് ജില്ല

 

 

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 3,33,346 ഫലവൃക്ഷത്തൈകൾ. സംസ്ഥാനത്തൊട്ടാകെ ഒരു കോടി ഫലവൃക്ഷത്തൈകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.

 

ജില്ലയിലെ 29,803 കർഷകർക്ക് കൃഷി ഭവനുകൾ മുഖേന തൈകൾ വിതരണം ചെയ്തു. വിവിധ സർക്കാർ ഫാമുകൾ, കേരള കാർഷിക സർവകലാശാല, വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ തുടങ്ങിയ ഏജൻസികൾ മുഖേനയാണ് വിവിധയിനം ഫലവൃക്ഷ തൈകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കിയത്. 

 

പ്ലാവ്, മാവ്, കുടംപുളി, റമ്പൂട്ടാൻ എന്നിവയുടെ ഗ്രാഫ്റ്റ് തൈകൾ, പേര, ചാമ്പ, നാരകം, മാതളം, ചെറി തുടങ്ങിയവയുടെ ലെയർ തൈകൾ, ടിഷ്യുകൾച്ചർ വാഴ തൈകൾ, വാഴക്കണ്ണുകൾ, കസ്റ്റാർഡ്, ആപ്പിൾ, ആത്ത, കറിവേപ്പ്, പേര, നാരകം, മാഗോസ്റ്റിൻ, മിറക്കിൾ ഫ്രൂട്ട്, മുരിങ്ങ, നെല്ലി, പപ്പായ, മാതളം, പാഷൻ ഫ്രൂട്ട്, റമ്പൂട്ടാൻ, മുള്ളാത്ത, സപ്പോട്ട തുടങ്ങിയവയുടെ തൈകൾ എന്നിവയാണ് കർഷകർക്ക് വിതരണം ചെയ്തത്.

date