Skip to main content

പോളിടെക്‌നിക്ക് പ്രവേശനം

പോളിടെക്‌നിക്ക് പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ സമയ ക്രമമനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ഹാജരാകണം.
അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടിസി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പിടിഎ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടിന് അകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പിടിഎ ഫണ്ട് 2000 രൂപ ക്യാഷ് ആയും,   ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപ) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് മുഖേനയും നല്‍കണം.
സെപ്റ്റംബര്‍ ആറിന് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്.
ഏഴിന് സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ്എഞ്ചിനിയറിംഗ്. എട്ടിനും ഒന്‍പതിനും മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495120450, 9446956388, 9447113892. www.gpcvennikulam.ac.in.       

date