Skip to main content

മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ വിവിധ പരിപാടികളിൽ പങ്കെടുക്കും

 

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ജില്ലയിൽ   നാളെ (സെപ്റ്റംബർ 6 ) നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിനാഘോഷത്തോടനുബന്ധിച്ച് നിയോജകമണ്ഡലതല മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം   നല്ലേപ്പിള്ളി അത്തിക്കോട് ജോൺ ബെനഡിക്റ്റിന്റെ കൃഷിയിടത്തിൽ രാവിലെ 10 ന് മന്ത്രി  നിർവഹിക്കും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് അധ്യക്ഷനാകും. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ ആദ്യ വിൽപ്പന നടത്തും. മറ്റ് തദ്ദേശ സ്ഥാപന പ്രതിനിധികൾ പങ്കെടുക്കും.

രാവിലെ 11 ന് 
കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുഖേന നിർമ്മാണം പൂർത്തിയായ ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം  കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിൽ മന്ത്രി നിർവഹിക്കും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് അധ്യക്ഷനാകും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫാറൂഖ്, മറ്റ് ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കാഞ്ഞിരപ്പുഴയിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ ' അനർട്ടിന്റെ പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ  വൈകിട്ട് മൂന്നിന് മന്ത്രി ഉദ്ഘാടനം ചെയ്യും. കെ ശാന്തകുമാരി എം.എൽ.എ അധ്യക്ഷയാകും. തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഇലക്ട്രിസിറ്റി ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുക്കും.
 

date