Skip to main content

നവീകരിച്ച മരുതൂർ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നാളെ നാടിന് സമർപ്പിക്കും

 

 മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ്  നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കുഴൽമന്ദം ഗ്രാമ പഞ്ചായത്തിൽ  നവീകരിച്ച മരുതൂർ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നാളെ (സെപ്റ്റംബർ 6) രാവിലെ 11ന് കെ.ഡി പ്രസേനൻ എം എൽ എ നാടിന് സമർപ്പിക്കും. 

പാലക്കാട് ജില്ലയിലെ 'വരൾച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിലെ മരുതൂർ ശ്രീകൃഷ്ണ ക്ഷേത്രക്കുളം  നവീകരിച്ചത്. മരുതൂർ ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ അധ്യക്ഷയാകും.

കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിപാടിയിൽ കുഴൽമന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ്,  ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്ങാട്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കുഴൽമന്ദം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, ആലത്തൂർ മണ്ണ് സംരക്ഷണ ഓഫീസർ വി.ജയകുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
 

date