Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (സെപ്തംബർ 06) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. കൊല്ലംകോട് - പി കെ ഡി യു പി സ്കൂൾ കൊല്ലംകോട്

2. ഷൊർണൂർ - ബി ഇ എം എൽ പി സ്കൂൾ ഷോർണൂർ

3. പാലക്കാട് - ജി എൽ പി എസ് ഒലവക്കോട്(രാവിലെ 9:30 മുതൽ 11:30 വരെ)

- കമ്മ്യൂണിറ്റി ഹാൾ ചിറക്കാട് (രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- വെണ്ണക്കര സ്കൂൾ(2:00 മുതൽ 3:30 വരെ)

 - ഹെൽത്ത് സെൻറർ പാലക്കാട് കൊപ്പം(3:30 മുതൽ 4:30 വരെ)

4. തരൂർ - പഴമ്പാലക്കോട് സി എച്ച് സി ക്ക് എതിർവശമുള്ള പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- നെല്ലിപാടം മിൽ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

5. ആനക്കര - കുമ്പിടി മദ്രസ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- മലമക്കാവ് ജി എൽ പി എസ് എസ് (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

6. വിളയൂർ - കൂരാച്ചിപ്പടി എൽ പി സ്കൂൾ (രാവിലെ 9:30 മുതൽ 12:00 വരെ)

- ചന്തപ്പടി എൽ പി സ്കൂൾ (ഉച്ചയ്ക്ക് 1:00 മുതൽ വൈകിട്ട് 4:30 വരെ)

7. തെങ്കര - വട്ടപ്പറമ്പ് മദ്രസ

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ  05 വരെ 1370950 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ സെപ്തംബർ  05 വരെ 1370950 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 260566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ  05 ന് 2373 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ  05) ടെസ്റ്റ് പോസിറ്റിവിറ്റി 23.26 ശതമാനമാണ്.

ഇന്ന് (സെപ്തംബർ  04) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. മണ്ണാർക്കാട് - താലൂക്ക് ആശുപത്രി, മണ്ണാർക്കാട്

2. ചിറ്റൂർ - താലൂക്ക് ആശുപത്രി, ചിറ്റൂർ

3. ഒറ്റപ്പാലം - താലൂക്ക് ആശുപത്രി, ഒറ്റപ്പാലം

4. അലനല്ലൂർ - സാമൂഹ്യ ആരോഗ്യ കേന്ദ്രം

5. ഓങ്ങല്ലൂർ - അനുഗ്രഹ ഓഡിറ്റോറിയം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)

- ജെ എം എ ഓഡിറ്റോറിയം പാറപ്പുറം (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ )

6. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ

7. പുതുശ്ശേരി - പ്രീക്വാർട്ട് മിൽ എ യൂണിറ്റ് - കഞ്ചിക്കോട് വെസ്റ്റ്
 

date