Post Category
ബാലവേല വിരുദ്ധ ക്യാമ്പയിന്‍
അന്തര്‍ദേശീയ ബാലവേല വിരുദ്ധദിനമായ ഇന്ന് (ജൂണ്‍ 12) പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ബാലവേല വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കും. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ബാലവേല വിമുക്ത സ്റ്റിക്കറുകള്‍ പതിപ്പിക്കും. വൈകീട്ട് മൂന്ന് മണിക്ക് കെ.പി.കേശവമേനോന്‍ ഹാളില്‍ ''ബാലവേലയും ചൂഷണങ്ങളും തടയുന്നതിനുള്ള നിയമ സംവിധാനങ്ങള്‍'' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ,് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
date
- Log in to post comments