Skip to main content

സംരഭകരാകാന്‍ തടസ്സങ്ങളുണ്ടോ, പരിഹാരം കാണാന്‍ മന്ത്രി നേരിട്ടെത്തുന്നു

 

ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും സംരംഭങ്ങൾ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ മിനിസ്റ്റർ’ പരിപാടി ജില്ലയിൽ സെപ്റ്റംബര്‍ 9ന് വ്യാഴാഴ്ച നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ആലപ്പുഴ കല്ലുപാലത്തിനു സമീപം ചുങ്കത്തുളള കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്റ്ററിംഗ് കമ്പനിയുടെ ഹാളിലാണ് പരിപാടി. പരാതികൾക്കും വിശദവിവരത്തിനും ബന്ധപ്പെടേണ്ട നമ്പർ : 0477 2241272, 8075233622 .ഇ-മെയിൽ: dicalpn...@gmail.com.
വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ എന്നിവർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും.
വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചവർ, തുടങ്ങാൻ ആഗ്രഹിക്കുന്നവൻ എന്നിവരെ നേരിൽ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കും തടസങ്ങൾക്കും പരിഹാരം കണ്ടെത്തി സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി സംരംഭങ്ങൾ യഥാർത്ഥ്യം ആക്കാനുളള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംരംഭങ്ങൾ നടത്തുന്നവർക്കും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരാതികളും പ്രശ്‌നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി. 
 

date