Post Category
ആത്മയില്‍ കോര്‍ഡിനേറ്റര്‍ ഒഴിവ്
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) സകീമില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരൊഴിവുണ്ട്. കൃഷി അനുബന്ധ മേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമാണ് അടിസ്ഥാന യോഗ്യത. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ഫീല്‍ഡ്തല പ്രവര്‍ത്തന പരിചയം ഉളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പ്രതിഫലം പ്രതിമാസം 40,000 രൂപ. കാലാവധി ഒരു വര്‍ഷം. താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ സഹിതം ഈ മാസം 14 നകം ഡയറക്ടര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, വികാസ്ഭവന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. യോഗ്യതയുളളവരെ സെലക്ഷന്‍ കമ്മിറ്റി ഇന്റര്‍വ്യൂ നടത്തി തെരെഞ്ഞെടുക്കും.
date
- Log in to post comments