Post Category
പട്ടയമേള സെപ്റ്റംബർ 14 ന് , 530 പേർക്ക് പട്ടയം നൽകും
എറണാകുളം : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പട്ടയമേള സെപ്റ്റംബർ 14 ന് നടത്തും. 530 പേർക്കാണ് ഇപ്പോൾ പട്ടയം നൽകുന്നത് എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. പട്ടയ വിതരണത്തിനായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജില്ലാതലത്തിലും താലൂക്ക് തലത്തിലും പട്ടയമേള സംഘടിപ്പിക്കും. കണയന്നൂർ താലൂക്കിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാത്ഥിയാകും. മേയർ, എം.പി, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതലത്തിലും വിവിധ താലൂക്കുകളിലും നടക്കുന്ന പട്ടയമേളയിൽ 10 പേർക്ക് വീതമാണ് നേരിട്ട് പട്ടയങ്ങൾ നൽകുന്നത്. ബാക്കിയുള്ളവർക്കുളള പട്ടയങ്ങൾ വില്ലേജ് തലത്തിൽ വിതരണം ചെയ്യും.
date
- Log in to post comments