സ്വച്ഛ് ഭാരത് മിഷന്‍ ഇന്റേണ്‍ഷിപ്പ് രജിസ്‌ട്രേഷന്‍
യുവജനങ്ങളെ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ സമ്മര്‍ ഇന്റേഷിപ്പിന് ജൂണ്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. ജൂലൈ 31വരെയുളള ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 100 മണിക്കൂര്‍ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ദേശീയതലത്തില്‍ രണ്ടു ലക്ഷം, ഒരു ലക്ഷം, 50,000, സംസ്ഥാനതലത്തില്‍ 50,000, 30,000, 20,000, സര്‍വ്വകലാശാലതലത്തില്‍ 30,000, 20,000, 10,000 രൂപ വീതമാണ് അവാര്‍ഡ്. വേേു://യെശെ.ാ്യഴീ്.ശി എന്ന വെബ് സൈറ്റ് മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സര്‍വ്വീസ് സ്‌കീം വഴിയും യുവജനങ്ങള്‍ക്ക് നെഹ്രുയുവകേന്ദ്ര വഴിയും അപേക്ഷ അയക്കാം.
(കെ.ഐ.ഒ.പി.ആര്‍-1188/18)
- Log in to post comments