Skip to main content

ബിടെക് ഈവനിങ് കോഴ്‌സ് പ്രവേശനം

2021-22 അദ്ധ്യയനവർഷത്തെ ബിടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും മറ്റു വിശദാംശങ്ങളും www.admissions.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു.  പ്രസ്തുത റാങ്ക് ലിസ്റ്റിലുള്ള സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്് ബ്രാഞ്ചുകാർ വ്യാഴാഴ്ച്ചയും ഇലക്‌ട്രോണിക്‌സ് & കമ്മൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്ക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകാർ വെള്ളിയാഴ്ച്ചയും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ അസൽ സർട്ടിഫികറ്റുകളുമായെത്തി പ്രവേശനം നേടണം.
പി.എൻ.എക്‌സ്. 3108/2021

date