Skip to main content

ദേശീയ നിലവാരത്തിലുള്ള ഫിറ്റ്നസ് ട്രെയിനർ ആകുവാൻ അസാപ് കളമശ്ശേരി സ്കിൽ പാർക്കിലൂടെ  അവസരം

 

 

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരുവാൻ അവസരമൊരുങ്ങുന്നു. ഫിറ്റ്നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4ന്റെ അംഗീകാരണമാണുള്ളത്-(സ്പോർട്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ,ഫിറ്റ്നസ് & ലെഷർ സ്‌കിൽസ് കൗൺസിൽ). 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു ജിം/ ഫിറ്റ്നസ് സെന്ററുകളിൽ മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100/-മാത്രം. വിശദവിവരങ്ങൾക്ക്  9495999647 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് രെജിസ്ട്രേഷനായി  https://asapkerala.gov.in/?q=node/1147 എന്ന ലിങ്കോ www.asapkerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക. വാരത്തിലോ വാരാന്ത്യത്തിലോ ആയി ക്ലാസുകൾ നടക്കുന്നതാണ്.

date