Skip to main content

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

 

 

കൊച്ചി: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍  സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക്  നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.  സപ്തംബര്‍ എട്ട് രാവിലെ 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ)  രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. കൂടാതെ അതാത് കോളേജുകളില്‍ ഓഫ് ലൈനായും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

date