Skip to main content

ജില്ലയിലെ ആറ് വിദ്യാലയങ്ങളിൽ വിദ്യാവനം ഒരുക്കി വനം വകുപ്പ്

 

എറണാകുളം : നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധമായി വിദ്യാവനം ഒരുക്കി വനം വകുപ്പിന് കീഴിലെ സോഷ്യൽ ഫോറെസ്ട്രി വിഭാഗം. വിവിധയിനം മരതൈകൾക്ക് പുറമെ വിവിധ ഇനം സസ്യങ്ങളും ഉൾപ്പടെയുള്ള സന്തുലിത വനങ്ങൾ ആണ് ഓരോ ഇടത്തും ഒരുക്കിയത്.

ആദ്യ ഘട്ടമായി എറണാകുളം എസ്. ആർ. വി എച്ച്. എസ്. എസ്, ക്രരിയേലി സെന്റ്. മേരീസ്‌ എച്ച്. എസ്, ക്രരിയേലി സെന്റ്. മേരീസ്‌ എൽ. പി. എസ്, കൂത്താട്ടുകുളം വടകര സെന്റ്. ജോൺസ് സിറിയൻ എച്ച്. എസ്. എസ് എന്നീ സ്കൂളുകളിലും രണ്ടാം ഘട്ടത്തിൽ പെരുമ്പാവൂർ മാർത്തോമാ കോളേജ് ഫോർ വിമൻ, ഏലൂർ ഫാക്ട് ഈസ്റ്റൺ യു. പി. സ്കൂൾ എന്നിവിടങ്ങളിലും വിദ്യാവനം സജ്ജമാക്കി.

 

മാവ്, കശുമാവ്, കരിമ്പന, സീത പഴം,മാതളം, കുടംപുളി തുടങ്ങിയ മരങ്ങളും  കാറ്റുചെത്തി, കറ്റാർവാഴ, ഇലിപ്പ, ഏലം തുടങ്ങിയ ചെടികളും ആണ് നടുന്നത്. സംസ്ഥാന വ്യാപകമായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ് വിദ്യവനം ഒരുങ്ങുന്നത്.

 

date