യുവജനക്ഷേമബോര്‍ഡ് സാംസ്ക്കാരിക യാത്ര ആര്‍ട് ഡി ടൂര്‍ ജില്ലയില്‍ സമാപനം
സംസ്ഥാനയുവജനബോര്ഡ് സംഘടിപ്പിക്കുന്ന അഭിപ്രായ-ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളുടെ സംസ്ക്കാരിക യാത്ര - ആര്‍ട് ഡി ടൂറിന്റെ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തിന് കേച്ചേരി സെന്ററില്‍ സ്വീകരണം നല്കി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് കരീം യാത്ര ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയ്സണ്‍ ചാക്കോ, എം.എ ഇക്ബാല്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ സുനില്‍, പഞ്ചായത്ത് അംഗം എംബി പ്രവീണ്‍, ചൂണ്ടല്‍ പഞ്ചായത്ത് അംഗം എം.കെ ആന്റണി, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ എന്നിവര്‍ കേച്ചേരിയില്‍ സാസ്ക്കാരിക യാത്ര സ്വീകരണത്തിന് പങ്കാളികളായി. തുടര്‍ന്ന് 12 മണിയ്ക്ക് കുന്നംകുളം സെന്ററില്‍ എത്തിയ സാംസ്ക്കാരിക യാത്ര കുന്നംകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, വൈസ് ചെയര്മാന് ടി.കെ വാസു, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭു കുമാര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യുവജനക്ഷേമബോര്‍ഡ് അംഗം അഫ്സല് കുഞ്ഞുമോന്, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഒ.എസ് സുമേഷ്, യൂത്ത് പ്രോഗ്രാം ഓഫീസര്‍ പിആര്‍ ശ്രീകല, മേഖല കോ ഓര്‍ഡിനേറ്റര്‍മ്മാരായ അഷ്റഫ് കോഴാല്, അനുഷ് മോഹന്‍ എന്നിവര്‍ സാസ്ക്കാരികയാത്രയില് പങ്കെടുത്തു. നാടന്‍പാട്ട്, കാണികളുടെ ചിത്രം വര എന്നീ പരിപാടികള്‍ സാസ്ക്കാരിയയാത്രയുടെ ഭാഗമായി കേച്ചേരിയിലും കുന്നംകുളത്തും നടന്നു. ഇതോടെ ജില്ലയിലെ പര്യടനം സമാപിച്ചു.
- Log in to post comments