Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

 

കൊച്ചി: പൊതുമരാമത്ത് നിരത്ത് വിഭാഗം നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന പറവൂര്‍ ചക്കരക്കടവ് (കണ്ണന്‍കുളങ്ങരയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വണ്‍വേ) റോഡില്‍ ക്രോസ് ഡ്രൈനേജ് വര്‍ക്കുകള്‍ സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കുന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date