Skip to main content

 ജില്ലയില്‍ ഇനി ആന്റിജന്‍ ഇല്ല, ടെസ്റ്റ് ആര്‍.റ്റി.പി.സി ആര്‍ മാത്രം

 

 

 

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ ലാബൂകളിലെയും ആന്റിജന്‍ പരിശോധന ജില്ലയില്‍ നിര്‍ത്തി. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്നവര്‍ക്ക് മാത്രമേ ഇനി ആന്റിജന്‍ ടെസ്റ്റ് നടത്താവൂ എന്നും മറ്റുള്ളവരെല്ലാം ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം എന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആന്റിജന്‍ കിറ്റ് മടക്കി വാങ്ങും. സ്വകാര്യ ലാബുകളിലെ ആന്റിജന്‍ കിറ്റ് തിരികെ വാങ്ങാനുള്ള നടപടിക്കും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ആന്റിജന്‍ കിറ്റ് വാങ്ങി പരിശോധന നടത്തുന്നവര്‍ ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം എന്നും കളക്ടര്‍ അറിയിച്ചു. ക്വാറന്റൈന്‍ ലംഘിക്കുതായി കണ്ടെത്തുന്നവരെ ഇനിമുതല്‍ ഒരു കാരണവശാലും വീടുകളിലേക്ക് തിരികെ അയക്കില്ല എന്നും അവരെ ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

date