Skip to main content

കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ്

 

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 2020-21 മുതല്‍ എല്ലാ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ കായിക പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന്  തീരുമാനിച്ചതായി പ്രസിഡന്റ് എ.ശ്രീകുമാര്‍ അറിയിച്ചു. മികച്ച ഫുട്ബോളര്‍ക്ക് മൊയ്തീന്‍കുട്ടി അവാര്‍ഡും, മികച്ച കായികതാരത്തിന് പി.കെ.ജയപ്രകാശ് അവാര്‍ഡും മികച്ച പരിശീലകന്  ഡോ.ആലികുട്ടി അവാര്‍ഡും നല്‍കും. ഇതിനായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു.ഷറഫലി, ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്.മുരളീധരന്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് മുന്‍ കായിക വിഭാഗം ഡയറക്ടര്‍ പി.കെ.ബാലഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയെ നിയോഗിച്ചു.

date