Skip to main content

കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തില്‍ പരിശോധന നടത്തി

 

പൊന്നാനിയില്‍ നിരന്തരമായി കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യത്തില്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം അടിയന്തര പരിശോധന നടത്തി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ തകരാറുമൂലം കഴിഞ്ഞ നാല് ദിവസങ്ങളിലായി തുടര്‍ച്ചയായി കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഇടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റിയോട് സംഘം ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകളുടെ തകരാറുമൂലം കുടിവെള്ള വിതരണം തടസപ്പെടുന്നതിന് സ്ഥിരമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സംഘം നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും ആവശ്യപ്പെട്ടു. അടുത്ത ദിവസം ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഇക്കാര്യം വിശദമായി പരിശോധിക്കും.
 

ചമ്രവട്ടം ജംങ്ഷനില്‍ നിലവിലെ വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റ പണികള്‍ നടക്കുന്ന സ്ഥലം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ അടക്കമുള്ള ജലഅതോറിറ്റി ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചു.

date