Skip to main content

സോളാര്‍ പവേര്‍ഡ് ഇലക്ട്രിക്  ചാര്‍ജിങ് സ്റ്റേഷന് സബ്സിഡി

 

ജില്ലയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, മാളുകള്‍, ആശുപത്രികള്‍, റീഫ്രഷ്മെന്റ് സൗകര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമകള്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെങ്കില്‍ ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ സബ്സിഡിയോടെ അനെര്‍ട്ട് സോളാര്‍ പവേര്‍ഡ് ഇലക്ട്രിക് ചാര്‍ജിങ്        സ്റ്റേഷന്‍ നിര്‍മിച്ചു നല്‍കും. ഒരു കിലോവാട്ടിന് 20,000 രൂപ എന്ന നിരക്കില്‍ അഞ്ച് മുതല്‍ 50 കിലോവാട്ട് വരെയുള്ള ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പ്ലാനുകള്‍ക്കാണ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കുക. സ്ഥാപനങ്ങള്‍ മുതല്‍ മുടക്കിയ ശേഷം അനെര്‍ട്ട് സബ്സിഡി തുക അനുവദിക്കുന്നതാണ് പദ്ധതി. ചാര്‍ജിങ് മെഷീന്‍ സ്ഥാപിക്കാന്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ പരമാവധി ചെലവ് വരും. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കേണ്ടി വരും. സ്ഥാപനങ്ങള്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെങ്കില്‍ അനെര്‍ട്ട് വിവിധ തരത്തിലുള്ള സ്ലോ, ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപനങ്ങളുടെ ആവശ്യാര്‍ത്ഥം സ്ഥാപിച്ച് നല്‍കും. ഒരു കിലോവാട്ടിന് 10 ചതുരശ്ര മീറ്റര്‍ എന്ന തോതില്‍ 50 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 500 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ്. സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച്  അഞ്ച് മുതല്‍ 50 കിലോവാട്ട് വരെ ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിച്ചു നല്‍കുകയെന്ന് അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഈ ആഴ്ച തന്നെ സര്‍വേ ആരംഭിക്കും. ഫോണ്‍: 0483 2730999.

date