Skip to main content

പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജെറിയാട്രിക് വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി

 

പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച സൗഖ്യം ജെറിയാട്രിക് വാര്‍ഡ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്‌മാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ ഫണ്ടില്‍ നിന്നും 21.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാര്‍ഡ് നിര്‍മിച്ചത്. വൃദ്ധരായ ആളുകള്‍ക്ക് പ്രത്യേക പരിശോധനാ കേന്ദ്രവും ഫിസിയോ തെറാപ്പി ചെയ്യാന്‍ പ്രത്യേക സൗകര്യവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡ് നിര്‍മിച്ചിട്ടുള്ളത്.
 

ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കിഡ്നി മാറ്റിവെച്ച രോഗികള്‍ക്കുള്ള മരുന്നിന്റെയും 2.5 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കുന്ന കിറ്റിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ: പി.വി മനാഫ്, കെ.സലീന ടീച്ചര്‍ എന്നിവര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം സക്കീന മുസ്തഫ എന്നിവര്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ മാസ്റ്റര്‍ അധ്യക്ഷനായി. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ സഫിയ പന്തലഞ്ചേരി, കെ.എം മുഹമ്മദലി മാസ്റ്റര്‍, എ. കെ മെഹനാസ്, ഡോ: ഫിറോസ് ഖാന്‍ വേട്ടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശന്‍ മൂച്ചിക്കല്‍, എം.ടി ബഷീര്‍, സുബൈദ മുസ്ല്യാരകത്ത്, പി.ജലീല്‍ മാസ്റ്റര്‍, പി.ബി. ബഷീര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖമറുന്നീസ പടീകുത്ത്, എച്ച്.എം.സി അംഗങ്ങളായ ഇ.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുക്കന്‍ റസാക്ക്, ഉമ്മര്‍ തയ്യില്‍, സി.ടി മജീദ്, ഹുസൈന്‍ ഉള്ളാട്ട്, സല്‍മാന്‍ തറയില്‍, കെ.അബൂബക്കര്‍, പൂക്കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ഉണ്ണീദുഹാജി, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date