Skip to main content

ഏറനാട് താലൂക്കില്‍ പരിശോധന നടത്തി

 

അനര്‍ഹമായി മുന്‍ഗണനാ വിഭാഗങ്ങളിലെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ഏറനാട് താലൂക്കില്‍ പരിശോധന നടത്തി.  മേലാക്കം, കരുവമ്പ്രം, കിടങ്ങഴി, രാമന്‍കുളം എന്നിവിടങ്ങളിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍  സി.എ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.  പരിശോധനയില്‍ 25 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.  റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ജി. എ സുനില്‍ദത്ത്, പി. പ്രദീപ്, എ. സുള്‍ഫീക്കര്‍, കെ. പി അബ്ദുനാസര്‍ എന്നിവര്‍  പങ്കെടുത്തു.  താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരും. പൊതുജനങ്ങള്‍ക്ക് അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ  വിവരങ്ങള്‍ 9495 998 223 എന്ന നമ്പറില്‍ അറിയിക്കാം. പരാതിക്കാരെക്കുറിച്ചുള്ള  വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

date