Skip to main content

ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന് തുടക്കമായി

 

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി ക അമൃത്  മഹോത്സവ് ക്യാമ്പയിന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ക്യാമ്പയിന്‍  പ്രചാരണ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കുന്ന ബ്ലോക്ക് തല ബോധവത്ക്കരണ  പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ നിര്‍വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടന്ന പരിശീലന ക്ലാസില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങളും അവകാശങ്ങളും സംബന്ധിച്ചും കൃഷിയിലും അനുബന്ധ മേഖലയിലും നടത്താവുന്ന തൊഴിലുറപ്പ് പദ്ധതിയിലെ സാധ്യതകളെ കുറിച്ചും ജോയിന്റ് ബി.ഡി.ഒ ശ്രീകുമാര്‍ ക്ലാസെടുത്തു. തൊഴില്‍ദാനവും റിപ്പോര്‍ട്ടിങും എന്നീ വിഷയങ്ങളെ കുറിച്ച് അക്കൗണ്ടന്റ് കം  ഐ .ടി .അസിസ്റ്റന്റ് സാജിദും സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് അസി.എഞ്ചിനീയര്‍ സന്ദീപും ക്ലാസെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മാനു പരിപാടിയില്‍ അധ്യക്ഷനായി. ജോയിന്റ് ബി.ഡി.ഒ കെ.എം സുജാത,  ഡി.ഇ.ഒ ഷഫീഖ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date