Skip to main content

തൊഴിലുറപ്പ് പദ്ധതി പരിശീലനം നടത്തി

 

ആസാദി കാ അമൃത് മഹോത്സവ്  പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സംയോജന സാധ്യതകള്‍ സംബന്ധിച്ച് വര്‍ക്ക്‌ഷോപ്പ്  സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഷൈജിനി ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്‌മാന്‍ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍.സുരേന്ദ്രനും  കൃഷി വകുപ്പ്, മത്സ്യ സംരക്ഷണം, മൃഗ സംരക്ഷണം, കുടുംബശ്രീ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരും ക്ലാസെടുത്തു.  
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ബാബുരാജ്, വാസുദേവന്‍ മാസ്റ്റര്‍, സി.മുഹമ്മദാലി, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മുഹ്‌സില ഷഹീദ്,  ജോയിന്റ് ബി.ഡി.ഒ മഹേഷ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.രാജേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date